കൊല്ലം കളക്ട്രേറ്റിലേക്ക് ബോംബ് ഭീഷണി സന്ദേശം ഇമെയിൽ വഴി ലഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കളക്ടറേറ്റുകൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പോലീസും ബോംബ് സ്ക്വാഡും വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.