കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടി കൊല്ലപ്പെട്ട എൽദോസിന്റെ മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചത് ആറ് മണിക്കൂർ പ്രതിഷേധത്തിനൊടുവിൽ. കലക്ടർ എൻഎസ്കെ ഉമേഷ് പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പ് നൽകി. കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചു.