Coldplay

കോൾഡ്പ്ലേ ആരാധകർക്ക് സന്തോഷവാർത്ത; അഹമ്മദാബാദ് കച്ചേരി ഡിസ്നി ഹോട്ട്സ്റ്റാറിൽ തത്സമയം
ജനുവരി 26-ന് അഹമ്മദാബാദിൽ നടക്കുന്ന കോൾഡ്പ്ലേയുടെ സംഗീത പരിപാടി ഡിസ്നി ഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ടിക്കറ്റ് ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോൾഡ്പ്ലേയുടെ ‘മ്യൂസിക് ഓഫ് ദി സ്ഫിയേഴ്സ് വേൾഡ് ടൂറി’ന്റെ ഭാഗമായാണ് പരിപാടി.

കോൾഡ് പ്ലേ കോൺസർട്ട് ടിക്കറ്റ് കരിഞ്ചന്ത: ബുക്ക്മൈ ഷോ സിഇഒയ്ക്ക് വീണ്ടും നോട്ടീസ്
മുംബൈ പൊലീസ് ബുക്ക്മൈ ഷോ സിഇഒയ്ക്ക് വീണ്ടും നോട്ടീസ് നൽകി. കോൾഡ് പ്ലേ കോൺസർട്ട് ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ സംഭവത്തിലാണ് നടപടി. അഞ്ഞൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി.

കോൾഡ് പ്ലേ കൺസർട്ട് ടിക്കറ്റ് കരിഞ്ചന്ത: ബുക്ക് മൈ ഷോ സിഇഒയ്ക്ക് പൊലീസ് സമൻസ്
കോൾഡ് പ്ലേയുടെ മുംബൈ കൺസർട്ട് ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റുവെന്ന ആരോപണത്തെ തുടർന്ന് ബുക്ക് മൈ ഷോ സിഇഒയ്ക്കും ടെക്നിക്കൽ മേധാവിക്കും മുംബൈ പൊലീസ് സമൻസ് അയച്ചു. ബുക്ക് മൈ ഷോയുടെ മാതൃ കമ്പനിയായ ബിഗ് ട്രീ എന്റർടെയ്ൻമെന്റിന്റെ സിഇഒ ആഷിഷ് ഹേമരാജിനി കോൾഡ് പ്ലേയുടെ ഷോ ടിക്കറ്റ് മൂന്നു ലക്ഷത്തിന് കരിഞ്ചന്തയിൽ വിറ്റുവെന്നാണ് ആരോപണം. അഡ്വ. അമിത് വ്യാസാണ് ഈ വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്.