Cochin Shipyard

കൊച്ചിൻ ഷിപ്പ്യാർഡിൽ ഡിപ്ലോമ എഞ്ചിനീയർമാർക്ക് അവസരം; അവസാന തീയതി ഡിസംബർ 18
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (CSL) ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (UCSL) ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളുണ്ട്. ഡിസംബർ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സയന്റിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്ന് മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിൽ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷത്തേക്ക് സ്റ്റൈപന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും.

മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സുമായി അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും
അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും സംയുക്തമായി മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജൂൺ 10-ന് കളമശ്ശേരി അസാപ്പ് സി എസ് പിയിൽ വെച്ച് വാക്ക്-ഇൻ ഇൻ്റർവ്യൂ ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ സ്റ്റൈപന്റോടുകൂടിയ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് ലഭിക്കുന്നതാണ്.

കൊച്ചി കപ്പല്ശാലയ്ക്ക് വന് നേട്ടം; 1207.5 കോടി രൂപയുടെ കരാര് ലഭിച്ചു
കൊച്ചി കപ്പല്ശാലയ്ക്ക് 1207.5 കോടി രൂപയുടെ കരാര് ലഭിച്ചു. ഐഎന്എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കുള്ള കരാറാണിത്. 3500-ലധികം തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കൊച്ചി കപ്പൽശാലയിൽ എൻഐഎ റെയ്ഡ്: ജീവനക്കാരൻ കസ്റ്റഡിയിൽ
കൊച്ചി കപ്പൽശാലയിൽ എൻഐഎ റെയ്ഡ് നടത്തി. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. തന്ത്രപ്രധാന ചിത്രങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.