Cocaine Seizure

നെടുമ്പാശ്ശേരിയിൽ കൊക്കെയ്ൻ വേട്ട: ബ്രസീലിയൻ ദമ്പതികളിൽ നിന്ന് 1.67 കിലോ കൊക്കെയ്ൻ കണ്ടെടുത്തു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1.67 കിലോ കൊക്കെയ്നുമായി ബ്രസീലിയൻ ദമ്പതികൾ പിടിയിലായി. സാവോപോളോയിൽ നിന്ന് എത്തിയ ഇവർ 163 ഗുളികകളിലായി ഒളിപ്പിച്ച കൊക്കെയ്നാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത കൊക്കെയ്ന് 16 കോടി രൂപ വിലമതിക്കുമെന്നും, കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഗുജറാത്തിൽ 5000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി; വൻ ലഹരി മാഫിയ സംഘം പിടിയിൽ
ഗുജറാത്തിലെ അങ്കലേശ്വറിൽ നിന്ന് 5000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി. ദില്ലി-ഗുജറാത്ത് പൊലീസ് സംയുക്ത റെയ്ഡിൽ 518 കിലോ മയക്കുമരുന്ന് കണ്ടെത്തി. ഫാർമ സൊല്യൂഷൻ സർവീസസ്, അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് എന്നീ കമ്പനികൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗുജറാത്തില് വന് ലഹരി വേട്ട: 5000 കോടിയുടെ കൊകെയ്ന് പിടികൂടി
ഗുജറാത്തിലെ അന്കലേശ്വരില് 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോ കൊകെയ്ന് പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 13000 കോടി രൂപയുടെ ലഹരി മരുന്നാണ് രാജ്യത്ത് പിടികൂടിയത്.

ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട; 2000 കോടിയുടെ കൊക്കെയിൻ പിടികൂടി, നാല് പേർ അറസ്റ്റിൽ
ദില്ലിയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ 2000 കോടി രൂപയുടെ കൊക്കെയിൻ പിടിച്ചെടുത്തു. തെക്കൻ ദില്ലിയിൽ നിന്ന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സംഘത്തിന്റെ പങ്കുണ്ടെന്ന് സംശയിക്കുന്നു.