Cocaine Case

കൊക്കെയ്ന് കേസ്: നടന് ശ്രീകാന്ത് അഞ്ച് ലക്ഷം രൂപയ്ക്ക് 43 തവണ കൊക്കെയ്ന് വാങ്ങിയെന്ന് സൂചന
മയക്കുമരുന്ന് കേസില് അറസ്റ്റിലായ നടന് ശ്രീകാന്തിനെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. ഇയാള് അഞ്ച് ലക്ഷം രൂപയ്ക്ക് 43 തവണ കൊക്കെയ്ന് വാങ്ങിയതായി സൂചനയുണ്ട്. സാമ്പത്തിക ഇടപാടുകള് ഉള്പ്പെടെയുള്ള തെളിവുകള് പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊക്കെയ്ൻ കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ; ജൂലൈ 7 വരെ റിമാൻഡ്
കൊക്കെയ്ൻ കേസിൽ തമിഴ്-തെലുങ്ക് നടൻ ശ്രീകാന്തിനെ ചെന്നൈ കോടതി ജൂലൈ 7 വരെ റിമാൻഡ് ചെയ്തു. നടൻ മയക്കുമരുന്ന് ഉപയോഗിച്ചെന്നും വിതരണക്കാരുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽ മയക്കുമരുന്ന് വിഷയം രാഷ്ട്രീയ പോരിന് തുടക്കമിട്ടിരുന്നു.

ഷൈൻ ടോം ചാക്കോ കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീലിന് ഒരുങ്ങി പ്രോസിക്യൂഷൻ
കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകും. 2015-ൽ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. അന്വേഷണത്തിലെ പിഴവുകളാണ് പ്രതികളെ വെറുതെ വിടാൻ കാരണമായത്.

ഷൈൻ ടോം കൊക്കെയ്ൻ കേസ്: അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി
കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു. അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടു.