Clash

മഹാരാജാസ് കോളേജ് സംഘർഷം: അഭിഭാഷകരുടെ പരാതിയിൽ പോലീസ് കേസെടുത്തു
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ വീണ്ടും സംഘർഷം. മദ്യപിച്ചെത്തിയ അഭിഭാഷകർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമെന്ന് എസ്എഫ്ഐ ആരോപണം. അഭിഭാഷകരുടെ പരാതിയിൽ പോലീസ് കേസെടുത്തു.

ഒറ്റപ്പാലത്ത് സംഘർഷം: എസ്ഐക്കും യുവാവിനും വെട്ടേറ്റു
ഒറ്റപ്പാലത്ത് രാത്രി നടന്ന സംഘർഷത്തിൽ എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും അക്ബർ എന്ന യുവാവിനുമാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒറ്റപ്പാലത്ത് യുവാക്കൾ തമ്മിൽ സംഘർഷം; മൂന്നുപേർക്ക് കുത്തേറ്റു
ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പത്ത് പേരെ കസ്റ്റഡിയിലെടുത്തു.

ഒറ്റപ്പാലത്ത് യുവാക്കൾ തമ്മിൽ സംഘർഷം; മൂന്നുപേർക്ക് കുത്തേറ്റു
ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. ഞായറാഴ്ച രാത്രി 11.30ഓടെ മുണ്ടൻഞാറയിൽ വെച്ചാണ് സംഭവം. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

കൊച്ചി ക്യൂൻസ് വോക് വേയിൽ യുവാക്കൾ ഏറ്റുമുട്ടി; മൂന്ന് പേർക്ക് പരിക്ക്
കൊച്ചി ക്യൂൻസ് വോക് വേയിൽ വ്യാഴാഴ്ച രാത്രി യുവാക്കളുടെ സംഘങ്ങൾ ഏറ്റുമുട്ടി. വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് വഴിവെച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.

മണോളിക്കാവ് സംഘർഷം: പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ നടന്ന തെയ്യം ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. തിരുവാങ്ങാട് സ്വദേശി ലിനേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.