മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ ഒരു ക്രിസ്ത്യൻ പള്ളിയിൽ അനധികൃതമായി പ്രവേശിച്ച് 'ജയ് ശ്രീ റാം' വിളിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സംഭവം വൈറലായതിനെ തുടർന്ന് സാമൂഹിക പ്രവർത്തകയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ സംഭവത്തെ അപലപിച്ചു.