പാലക്കാട് ജില്ലയിലെ സ്കൂളുകളിൽ നടന്ന ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. നല്ലേപ്പള്ളി, തത്തമംഗലം സ്കൂളുകളിലാണ് ആക്രമണമുണ്ടായത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി.