മലപ്പുറത്ത് അമ്മയുടെ വഴക്കിനെ തുടർന്ന് രണ്ടാം ക്ലാസുകാരൻ വീട് വിട്ടിറങ്ങി. നാല് കിലോമീറ്റർ നടന്ന് ഫയർ സ്റ്റേഷനിൽ എത്തിയ കുട്ടി, പോലീസ് സ്റ്റേഷൻ ആണെന്ന് തെറ്റിദ്ധരിച്ചാണ് അവിടെയെത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.