Child Welfare Committee

ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് നിധി ഝാർഖണ്ഡിലേക്ക് മടങ്ങുന്നു
പ്രസവശേഷം ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ഝാർഖണ്ഡിലേക്ക് മടങ്ങുന്നു. ആരോഗ്യ മന്ത്രി നിധി എന്ന് പേരിട്ട കുഞ്ഞിനെ ഇനി ഝാർഖണ്ഡ് സി.ഡബ്ല്യൂ.സി സംരക്ഷിക്കും. കുഞ്ഞിനെ അവരവരുടെ സംസ്കാരത്തിന് അനുസൃതമായി വളർത്തണമെന്ന പരിഗണന കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശുമരണം; ഒന്നു മാസത്തിനിടെ രണ്ടാമത്തെ കുഞ്ഞ്
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

ശിശുക്ഷേമ സമിതിയിലെ കുഞ്ഞിന്റെ പീഡനം: ബാലാവകാശ കമ്മീഷൻ കേസെടുക്കും
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുള്ള പെൺകുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കും. മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി റിപ്പോർട്ട്.

കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നന്ദി അറിയിച്ച് രക്ഷിതാക്കൾ
കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ രക്ഷിതാക്കൾ നന്ദി പ്രകടിപ്പിച്ചു. കുട്ടിയെ മർദിച്ചിട്ടില്ലെന്നും, ശകാരിച്ചതിനെ തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്നും മാതാവ് വ്യക്തമാക്കി. നാളെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.