Child Protection

ദോഹ-ബംഗളൂരു വിമാനത്തില് 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് മൂന്ന് വര്ഷം തടവും പിഴയും
ദോഹയില് നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില് 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് പ്രതിക്ക് ശിക്ഷ വിധിച്ചു. തമിഴ്നാട് സ്വദേശിയായ മുരുഗേശന് മൂന്ന് വര്ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2023 ജൂണ് 27 നാണ് സംഭവം നടന്നത്.

20 വർഷത്തിലേറെ നീണ്ട ബാലപീഡനം: ഓസ്ട്രേലിയൻ ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ കുറ്റസമ്മതം നടത്തി
ഓസ്ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ ആഷ്ലി പോൾ ഗ്രിഫിത്ത് 20 വർഷത്തിലേറെയായി നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റസമ്മതം നടത്തി. 2003 മുതൽ 2022 വരെ 307 കുറ്റകൃത്യങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചു. ഡാർക്ക് വെബിൽ അപ്ലോഡ് ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

വിശാഖപട്ടണത്ത് നിന്ന് രക്ഷപ്പെടുത്തിയ 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ; കൗൺസിലിംഗ് തുടരുന്നു
വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരുന്നു. കുട്ടിക്ക് 10 ദിവസം കൗൺസിലിംഗ് നൽകും. മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് കുട്ടി അറിയിച്ചു.