Child Abuse Case

വിതുരയിൽ ബാല പീഡനം; ബന്ധുവായ യുവാവ് അറസ്റ്റിൽ
വിതുരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി അഖിൽ അച്ചു(20) ആണ് പിടിയിലായത്. കുട്ടിയുടെ രണ്ടാനമ്മയുടെ ഇടപെടലിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

14-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിന തടവ്
തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് വിധി പ്രസ്താവിച്ചത്. 2022 നവംബർ 9-ന് വൈകുന്നേരം 7 മണിയോടെ ചാലയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിനതടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. തിരുവനന്തപുരം അതിവേഗ കോടതിയാണ് വിധി പ്രസ്താവിച്ചത്. ചാല സ്വദേശിയായ ഇരുപതുകാരനാണ് ശിക്ഷിക്കപ്പെട്ടത്.

ബാലാത്സംഗക്കേസ്: സിദ്ദിഖിന്റെ മുന്കൂര് ജാമ്യഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ബാലാത്സംഗക്കേസില് നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യഹര്ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിദ്ദിഖിന്റെ അഭിഭാഷകന് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വാദിക്കുമ്പോള്, സംസ്ഥാന സര്ക്കാര് ജാമ്യത്തെ ശക്തമായി എതിര്ക്കും. ഇരു കക്ഷികളുടെയും വാദങ്ങള് കേട്ട ശേഷം കോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.
