Chief Justice Chandrachud

Supreme Court cyber crime complaint

ചീഫ് ജസ്റ്റിസിന്റെ പേരിൽ തട്ടിപ്പ്: സുപ്രീംകോടതി സൈബർ ക്രൈം പരാതി നൽകി

നിവ ലേഖകൻ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി. എക്സ് പ്ലാറ്റ്ഫോമിൽ സൃഷ്ടിച്ച വ്യാജ അക്കൗണ്ടിൽ നിന്ന് കാബ് ബുക്കിങ്ങിനായി 500 രൂപ ആവശ്യപ്പെട്ട സന്ദേശം അയച്ചിരുന്നു. സുപ്രീംകോടതിയുടെ സുരക്ഷാ വിഭാഗം സൈബർ ക്രൈം വിഭാഗത്തിൽ പ്രാഥമിക വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.