Chenthamara

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര പിടിയിൽ
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോലീസ് മാട്ടായയിൽ നിന്ന് അറസ്റ്റ് ചെയ്തു. ആലത്തൂർ ഡിവൈഎസ്പി അറസ്റ്റ് സ്ഥിരീകരിച്ചു. പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനിലെത്തിക്കും.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചിൽ പോത്തുണ്ടി മാട്ടായിയിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രദേശവാസികളായ കുട്ടികൾ ചെന്താമരയെ കണ്ടതായി പറഞ്ഞതിനെ തുടർന്നായിരുന്നു തിരച്ചിൽ. നാളെ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും.

ചെന്താമരയെ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരണം; കുട്ടികളാണ് ആദ്യം കണ്ടത്
കളിക്കളത്തിലിരുന്ന കുട്ടികളാണ് ചെന്താമരയെ ആദ്യം കണ്ടത്. പോലീസിനെ കണ്ടതോടെ ചെന്താമര കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ചെന്താമരയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പോലീസ്
പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നു. തമിഴ്നാട്ടിലേക്ക് കടന്നെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.