Chenthamara

സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; വിധിയിൽ തൃപ്തിയുണ്ടെന്ന് കുടുംബം
പാലക്കാട് പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ ലഭിച്ച വിധിയിൽ സജിതയുടെ കുടുംബം തൃപ്തി അറിയിച്ചു. ചെന്താമരയ്ക്ക് ജാമ്യമോ പരോളോ ലഭിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടു.

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ ശിക്ഷാ വിധി ഒക്ടോബർ 16-ന് പ്രഖ്യാപിക്കും.

നെന്മാറ സജിത വധക്കേസിൽ ഇന്ന് വിധി; ശിക്ഷയെ ഭയമില്ലെന്ന് പ്രതി ചെന്താമര
നെന്മാറ സജിത വധക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസിലെയും പ്രതിയായ ഇയാൾക്ക് കോടതി എന്ത് ശിക്ഷ നൽകും എന്ന് ഉറ്റുനോക്കുകയാണ്. തൂക്കുകയർ ഉൾപ്പെടെയുള്ള ശിക്ഷകളെ ഭയമില്ലെന്ന് വാദം പൂർത്തിയാക്കി മടങ്ങവേ ചെന്താമര പ്രതികരിച്ചു.

നെന്മാറ ഇരട്ടക്കൊലക്കേസ്: തൂക്കുകയറിനെ പേടിയില്ല, ഇനിയും തീർക്കും; പ്രതി ചെന്താമര
നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് ശിക്ഷയെ ഭയമില്ലെന്ന് പ്രതികരണം. 2019-ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ചെന്താമരയുടെ പ്രതികരണം പുറത്തുവന്നത്. തൂക്കുകയറിനെ പേടിക്കുന്നില്ലെന്നും തന്റെ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചവരെ ഇനിയും ഇല്ലാതാക്കുമെന്നും ചെന്താമര ആവർത്തിച്ചു.

നെന്മാറ ഇരട്ടക്കൊലക്കേസ്: ഭാര്യ മൊഴി നൽകിയതിന് പിന്നാലെ ഭീഷണിയുമായി പ്രതി ചെന്താമര
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പോലീസ് കസ്റ്റഡിയിലിരിക്കെ ഭീഷണിയുമായി രംഗത്ത്. തനിക്കെതിരെ ആരെങ്കിലും മൊഴി നൽകിയാൽ അവരെയും അവരുടെ കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഇയാളുടെ ഭീഷണി. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ചെന്താമരയുടെ വിവാദ പ്രതികരണം.

പോത്തുണ്ടി ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി; കുറ്റപത്രം സമർപ്പിച്ചു
പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി. 2019ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര, സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്. ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. വ്യക്തി വൈരാഗ്യത്തെ തുടർന്ന് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ചെന്താമരയെ അറസ്റ്റ് ചെയ്തത്. റിമാൻഡിലുള്ള പ്രതി നിലവിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ്.

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയ്ക്ക് ജാമ്യം നിഷേധിച്ചു
നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് ജാമ്യം നിഷേധിച്ചു. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. നാട്ടുകാരുടെ ജീവന് ഭീഷണിയാകുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

നെന്മാറ ഇരട്ടക്കൊല: കുറ്റസമ്മത മൊഴി നൽകാൻ വിസമ്മതിച്ച് ചെന്താമര
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമര കുറ്റസമ്മത മൊഴി നൽകാൻ വിസമ്മതിച്ചു. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ചെന്താമര, അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം 27-നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ രഹസ്യമൊഴി നാളെ
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയായിരിക്കും രഹസ്യമൊഴി രേഖപ്പെടുത്തൽ.

പോത്തുണ്ടി ഇരട്ടക്കൊലപാതകം: ചെന്താമരയുടെ ജാമ്യം റദ്ദ്
പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ മുൻകാല ജാമ്യം റദ്ദാക്കി. 2019-ൽ സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം റദ്ദാക്കിയത്. പാലക്കാട് സെഷൻസ് കോടതിയാണ് ഉത്തരവിറക്കിയത്.

നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ജാമ്യം റദ്ദ്
2019-ലെ സജിത കൊലക്കേസിലെ ജാമ്യം ചെന്താമരയ്ക്ക് നഷ്ടമായി. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് പാലക്കാട് സെഷൻസ് കോടതിയുടെ നടപടി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി നടത്തിയത്.