Chengannur

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് 15 ദിവസത്തെ പരോൾ
നിവ ലേഖകൻ
ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയായ ഷെറിന് 15 ദിവസത്തെ പരോൾ അനുവദിച്ചു സംസ്ഥാന സർക്കാർ. 14 വർഷത്തെ തടവ് ശിക്ഷയിൽ ഇതിനകം 500 ദിവസത്തെ പരോൾ ലഭിച്ചിട്ടുണ്ട് ഷെറിന്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശിയായ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്.

എടിഎം കാർഡ് തട്ടിപ്പ്: ബിജെപി നേതാവ് സസ്പെൻഡ്
നിവ ലേഖകൻ
കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തതിന് ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സുജന്യ ഗോപിയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. സുഹൃത്തായ ഓട്ടോ ഡ്രൈവർ സലിഷ് മോനൊപ്പം ചേർന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്.

ചെങ്ങന്നൂരിൽ എടിഎം തട്ടിപ്പ്: ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ
നിവ ലേഖകൻ
ചെങ്ങന്നൂരിൽ കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് 25,000 രൂപ തട്ടിയെടുത്ത കേസിൽ ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.