തൃശൂർ വടക്കാഞ്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തുവെന്ന കേസിൽ മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുപ്പത് സാക്ഷികളെ ഉൾപ്പെടുത്തിയ കുറ്റപത്രം എസ്ഐ തലത്തിലുള്ള അന്വേഷണ സംഘമാണ് സമർപ്പിച്ചത്. മറ്റൊരു സമാന കേസും മുകേഷിനെതിരെ നിലനിൽക്കുന്നുണ്ട്.