Changanassery

ചങ്ങനാശ്ശേരിയിൽ കെ.എസ്.യു- യൂത്ത് കോൺഗ്രസ് സംഘർഷം
ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ കെ.എസ്.യു.വിന്റെ തോൽവിക്ക് പിന്നാലെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നീസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് ജോസഫിന്റെ നേതൃത്വത്തിലുള്ള കെ.എസ്.യു. പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾക്കിടയിൽ തർക്കം നിലനിന്നിരുന്നു.

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ; എംഡിഎംഎയുമായി രണ്ട് പേർ കൂടി അറസ്റ്റിൽ
ചങ്ങനാശ്ശേരിയിൽ നാലര കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. പെരുമ്പാവൂരിൽ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഇവർക്കെതിരെ കേസെടുത്തു.

ചങ്ങനാശേരിയിൽ യുവാവിനെ കുത്തിയ കേസ്: മുഖ്യപ്രതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ചങ്ങനാശേരി തെങ്ങണയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ, ടോംസൺ, കെവിൻ, ബിബിൻ, ഷിബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സാജു ജോജോ അടുത്തിടെ കാപ്പാ കേസിൽ നിന്ന് പുറത്തിറങ്ങിയ ആളാണ്.