CBI Impersonation

online scam

മുംബൈയിൽ വൃദ്ധയ്ക്ക് 20 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്

നിവ ലേഖകൻ

മുംബൈയിൽ 86 വയസ്സുള്ള സ്ത്രീക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 20 കോടി രൂപ നഷ്ടമായി. സിബിഐ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ ആധാർ കാർഡുമായി ബന്ധപ്പെട്ട് വ്യാജ കേസ് ചമച്ചാണ് പണം തട്ടിയെടുത്തത്. സ്ത്രീയുടെ വീട്ടുജോലിക്കാരിയുടെ സമയോചിത ഇടപെടലിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

CBI officer impersonation scam Kannur

കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽ നിന്ന് 12.91 ലക്ഷം തട്ടിയ കേസ്: രണ്ടുപേർ അറസ്റ്റിൽ

നിവ ലേഖകൻ

കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽ നിന്ന് 12.91 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ, തൃശ്ശൂർ സ്വദേശി ജിതിൻ ദാസ് എന്നിവരെയാണ് പിടികൂടിയത്. കോടതി ഇവരെ പൊലീസ് റിമാൻഡിൽ വിട്ടു.

Jerry Amal Dev cyber fraud attempt

സംഗീത സംവിധായകൻ ജെറി അമൽ ദേവിനെതിരെ സൈബർ തട്ടിപ്പ് ശ്രമം; സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി

നിവ ലേഖകൻ

സംഗീത സംവിധായകൻ ജെറി അമൽ ദേവിനെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘം ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമിച്ചു. സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് സമീപിച്ച സംഘം, 1,70,000 രൂപ ആവശ്യപ്പെട്ടു. ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും പണം നൽകിയില്ലെന്നും ജെറി പറഞ്ഞു.