Casteism

സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് ജാതി അധിക്ഷേപമെന്ന് പരാതി
സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി രമ്യ ബാലനെതിരെ ജാതി അധിക്ഷേപം നടന്നതായി പരാതി. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഹൈമ എസ് പിള്ളയാണ് അധിക്ഷേപിച്ചതെന്ന് ആരോപണം. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് രമ്യ ബാലൻ പറഞ്ഞു.

സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശത്തിനെതിരെ പികെഎസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'ഉന്നതകുലജാത' പരാമർശത്തിനെതിരെ പട്ടികജാതി ക്ഷേമസമിതി രംഗത്തെത്തി. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നാളെ മാർച്ച് നടത്താനും സമിതി തീരുമാനിച്ചു. ആശാ വർക്കേഴ്സിന്റെ സമരപ്പന്തലിൽ സുരേഷ് ഗോപി വീണ്ടും സന്ദർശനം നടത്തി.

കൊച്ചിയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജാതി വിവേചനവും തൊഴിൽ പീഡനവും
കൊച്ചിയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ മേലുദ്യോഗസ്ഥൻ ജാതിപ്പേര് വിളിച്ചും മാനസികമായി പീഡിപ്പിച്ചും തൊഴിൽ പീഡനം നടത്തിയെന്ന് അസിസ്റ്റന്റ് മാനേജർ പരാതി നൽകി. പരാതിയുടെ പ്രതികാരമായി സസ്പെൻഡ് ചെയ്തെന്നും പിന്നീട് അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റിയെന്നും ഭാര്യ പറഞ്ഞു. കെ. രാധാകൃഷ്ണൻ എം.പി. ഇടപെട്ട് കേന്ദ്ര ധനമന്ത്രിക്ക് പരാതി നൽകുമെന്ന് ഉറപ്പ് നൽകി.

ക്ഷേത്ര പൂജാരിയെ ജാത്യാധിക്ഷേപം നടത്തിയയാൾ അറസ്റ്റിൽ
എറണാകുളം തത്തപ്പിള്ളിയിൽ ക്ഷേത്ര പൂജാരിയെ ജാത്യാധിക്ഷേപം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ പൂജാരിയെയാണ് അപമാനിച്ചത്. പറവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.