Carbon monoxide poisoning

വടകര കാരവാന് ദുരന്തം: കാര്ബണ് മോണോക്സൈഡ് വിഷബാധ സ്ഥിരീകരിച്ചു
കോഴിക്കോട് വടകരയിലെ കാരവാനില് യുവാക്കളുടെ മരണത്തിന് കാരണം കാര്ബണ് മോണോക്സൈഡ് വിഷബാധയാണെന്ന് സ്ഥിരീകരിച്ചു. എന്ഐടി സംഘം നടത്തിയ പരിശോധനയില് ജനറേറ്ററില് നിന്നുള്ള വിഷവാതകം കാരവാനിലേക്ക് പടര്ന്നതായി കണ്ടെത്തി. 957 PPM അളവില് കാര്ബണ് മോണോക്സൈഡ് കാരവാനില് പടര്ന്നതായി റിപ്പോര്ട്ട്.

വടകര കാരവൻ ദുരന്തം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും
കോഴിക്കോട് വടകരയിൽ കാരവനിൽ വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. കാരവാനിൽ എങ്ങനെ കാർബൺ മോണോക്സൈഡ് എത്തിയെന്ന് കണ്ടെത്താനാണ് പരിശോധന. എൻ ഐ ടി, പൊലീസ്, ഫോറൻസിക്, സയൻറിഫിക്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

വാഹനത്തിൽ എസി ഓണാക്കി ഉറങ്ങുന്നത് അപകടകരം: എംവിഡി മുന്നറിയിപ്പ്
യാത്രയ്ക്കിടയിൽ വാഹനം നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നത് അപകടകരമാണെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകുന്നു. കാർബൺ മോണോക്സൈഡ് വിഷബാധയുടെ അപകടസാധ്യത ചൂണ്ടിക്കാട്ടി എംവിഡി ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ചു. വാഹനങ്ങളിൽ വിശ്രമിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും എംവിഡി നിർദ്ദേശങ്ങൾ നൽകി.

വടകരയിൽ കാരവനിൽ മരിച്ച യുവാക്കൾ: കാർബൺ മോണോക്സൈഡ് വിഷബാധയെന്ന് സ്ഥിരീകരണം
വടകരയിൽ കാരവനിൽ കിടന്നുറങ്ങിയ രണ്ട് യുവാക്കളുടെ മരണകാരണം കാർബൺ മോണോക്സൈഡ് വിഷബാധയാണെന്ന് സ്ഥിരീകരിച്ചു. വാഹനത്തിലെ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമാണ് ദുരന്തത്തിന് കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

കോഴിക്കോട് കാരവനിൽ രണ്ട് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട് വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പട്ടാമ്പി സ്വദേശികളായ മനോജും ജോയലുമാണ് മരിച്ചത്. എസി തകരാർ മൂലം വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് സംശയം.