Car Accident

രാമനാഥപുരത്ത് കാറപകടം; അയ്യപ്പഭക്തരായ അഞ്ചുപേർക്ക് ദാരുണാന്ത്യം
തമിഴ്നാട് രാമനാഥപുരത്ത് കാറപകടത്തിൽ അഞ്ച് അയ്യപ്പഭക്തർ മരിച്ചു. ശബരിമല ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പാലക്കാട് കാറപകടം: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ചിറ്റൂരിൽ നിന്ന് മടങ്ങും വഴി കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിലായിരുന്നു അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.

കാസർഗോഡ് ടിപ്പർ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; ഒരാൾക്ക് പരിക്ക്
കാസർഗോഡ് നാലാംമൈലിൽ ടിപ്പർ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ ദാരുണമായി മരിച്ചു. ബേക്കൽ ഡി വൈ എസ് പി യുടെ ഡാൻസാഫ് സ്ക്വാഡ് അംഗം സജീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പോലീസുകാരന് സുഭാഷ് ചന്ദ്രന് പരുക്കേറ്റു.

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അദ്ദേഹത്തിനും ഡ്രൈവർക്കും നിസ്സാര പരുക്കുകളുണ്ട്.

ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവർക്കും നിസ്സാര പരുക്കേറ്റു. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച അപകടം; കാരണം പെട്രോൾ ചോർച്ചയെന്ന് കണ്ടെത്തൽ
പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി. അപകടത്തിന് കാരണം പെട്രോൾ ചോർച്ചയാണെന്നാണ് കണ്ടെത്തൽ. ഈ അപകടത്തിൽ മരിച്ച രണ്ട് കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് 4 വയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
വാഗമണ്ണിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് നാല് വയസ്സുകാരൻ ദാരുണമായി മരിച്ചു. നേമം സ്വദേശി ആര്യമോഹന്റെ മകൻ അയാനാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മക്കൾക്കും ഗുരുതര പരിക്ക്; ആരോഗ്യനില അതീവ ഗുരുതരം
പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്ക്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി എന്നിവരാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ അധികം പൊള്ളലേറ്റു.

ലിവർപൂൾ താരം ഡിയോഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
സ്പെയിനിലെ സമോറയിൽ നടന്ന കാർ അപകടത്തിൽ ലിവർപൂൾ താരം ഡിയോഗോ ജോട്ട (28) മരിച്ചു. സഹോദരൻ ആന്ദ്രേയുമൊത്ത് കാറിൽ സഞ്ചരിക്കവേ കാർ തെന്നിമാറി തീപിടിച്ചാണ് അപകടം ഉണ്ടായത്. 2020 മുതൽ ലിവർപൂളിനായി തിളങ്ങിയ താരം ഇതുവരെ 65 ഗോളുകൾ നേടിയിട്ടുണ്ട്.

ലിവർപൂൾ താരം ഡിയോഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട (28) ഒരു കാർ അപകടത്തിൽ മരിച്ചു. സ്പെയിനിലെ സമോറ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ ജോട്ടയുടെ സഹോദരൻ ആന്ദ്രേ സിൽവയും മരിച്ചു. 2020-ൽ ലിവർപൂളിലെത്തിയ താരം, ക്ലബ്ബിനായി 123 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ നേടിയിട്ടുണ്ട്.

കാറിനുള്ളിൽ പാമ്പ് കടിയേറ്റ് യുവാവ്; കുറ്റ്യാടി ചുരത്തിൽ സംഭവം
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചുരത്തിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് പാമ്പു കടിയേറ്റു. നിരവിൽപ്പുഴ സ്വദേശി രാജീവനാണ് പാമ്പു കടിയേറ്റത്. വടകരയിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി ചുരത്തിൽ വെച്ചാണ് സംഭവം നടന്നത്.

ആലപ്പുഴയിൽ കാർ കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു.