യാത്രയ്ക്കിടയിൽ വാഹനം നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നത് അപകടകരമാണെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകുന്നു. കാർബൺ മോണോക്സൈഡ് വിഷബാധയുടെ അപകടസാധ്യത ചൂണ്ടിക്കാട്ടി എംവിഡി ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ചു. വാഹനങ്ങളിൽ വിശ്രമിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും എംവിഡി നിർദ്ദേശങ്ങൾ നൽകി.