Canada

കാനഡ വിദേശ വിദ്യാർഥികൾക്കുള്ള എസ്ഡിഎസ് വിസ പ്രോഗ്രാം നിർത്തിവച്ചു; ഇന്ത്യൻ വിദ്യാർഥികളെയും ബാധിക്കും
കാനഡ സർക്കാർ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ പ്രോഗ്രാം നിർത്തിവച്ചു. താമസം, വിഭവശേഷി എന്നിവയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഈ തീരുമാനം. ഇതോടെ ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് കൂടുതൽ ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങൾ നേരിടേണ്ടി വരും.

കാനഡയിലെ ക്ഷേത്രാക്രമണം: ഇന്ത്യയുടെ ദൃഢനിശ്ചയം ദുർബലമാകില്ലെന്ന് പ്രധാനമന്ത്രി മോദി
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി പ്രതികരിച്ചു. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; പ്രധാനമന്ത്രി ട്രൂഡോ അപലപിച്ചു
കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു മഹാസഭാ മന്ദിറിന് മുന്നിൽ ഖാലിസ്ഥാൻ പതാകകളുമായി സിഖ് വംശജർ പ്രതിഷേധം നടത്തി. സംഭവത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. കേന്ദ്ര മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.

കാനഡയിലെ ഫുഡ് ബാങ്കുകളിൽ സൗജന്യ ഭക്ഷണത്തിനായി എത്തുന്നവരുടെ എണ്ണം കുതിച്ചുയർന്നു; ഇന്ത്യക്കാർ ഏറെ
കാനഡയിലെ ഫുഡ് ബാങ്കുകളിൽ സൗജന്യ ഭക്ഷണത്തിനായി എത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. ഒരു മാസത്തിനിടെ 20 ലക്ഷത്തോളം പേർ ഫുഡ് ബാങ്കുകളിൽ എത്തിയതായി റിപ്പോർട്ട്. പുതുതായി കാനഡയിലെത്തുന്നവരാണ് കൂടുതലായും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത്, ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

കാനഡയിൽ കുടിയേറ്റ നിയന്ത്രണം; ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും
കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു. 2025 മുതൽ ഇമിഗ്രേഷൻ നടപടികൾ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിജ്ജര് കൊലപാതകം: ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ; അന്വേഷണത്തില് സഹകരിക്കണമെന്ന് ആവശ്യം
നിജ്ജര് കൊലപാതകത്തില് ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ ആരോപിച്ചു. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്ന് കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആവശ്യപ്പെട്ടു. നയതന്ത്ര ബന്ധം വഷളായതിനെ തുടര്ന്ന് ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി.

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
കാനഡ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കാൻ തീരുമാനിച്ചു. 2025 ആകുമ്പോഴേക്കും സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 4,37,000 ആയി കുറയ്ക്കും. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഇത് സാരമായി ബാധിക്കുമെന്ന് കരുതുന്നു.

അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
സെപ്റ്റംബർ 16ന് അമേരിക്കയിലും കാനഡയിലും 'നോർത്തേൺ ലൈറ്റ്സ്' വ്യാപകമായി ദൃശ്യമായി. സൂര്യനിൽ ഉണ്ടായ അതിശക്തമായ സൗരജ്വാലയാണ് കാരണം. അലാസ്കയിൽ ഏറ്റവും സുന്ദരമായി കാണപ്പെട്ട ഈ പ്രതിഭാസം ആകാശകുതകികൾക്ക് വൻ ദൃശ്യവിരുന്നായിരുന്നു.

ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചു; കാനഡയിലെ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ
കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ഗുരുതരമായ പ്രതിസന്ധിയിലാണ്. ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിച്ചതാണ് ഇതിന് കാരണം. ട്രൂഡോയുടെ ലിബറൽ സർക്കാർ പ്രതിപക്ഷമായ കൺസർവേറ്റീവുകളെ നേരിടുന്നതിൽ അശക്തരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചത്.

കാനഡയിലെ കുടിയേറ്റ നയം മാറ്റം: 70,000 വിദേശ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിൽ
കാനഡയിലെ കുടിയേറ്റ നയത്തിലെ മാറ്റം മൂലം 70,000 വിദേശ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണി നേരിടുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥിര താമസ അപേക്ഷകരുടെ എണ്ണം 25 ശതമാനം കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഇന്ത്യൻ വിദ്യാർത്ഥികളെ വലിയ തോതിൽ ബാധിക്കും.

ഖലിസ്ഥാൻ തീവ്രവാദി നിജ്ജറിൻ്റെ അനുയായിക്ക് കനേഡിയൻ പൊലീസിൻ്റെ മുന്നറിയിപ്പ്
കൊല്ലപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിൻ്റെ അടുത്ത അനുയായി ഇന്ദർജീത്ത് സിങ് ഗോസാലിന് കനേഡിയൻ പൊലീസ് മുന്നറിയിപ്പ് നൽകി. ജീവന് ഭീഷണിയുണ്ടെന്നും സൂക്ഷിക്കണമെന്നുമാണ് മുന്നറിയിപ്പ്. നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ കാനഡയിൽ അറസ്റ്റിലായിട്ടുണ്ട്.

കാനഡയിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം: ഒഐസിസിയും ഇന്ത്യൻ യൂത്ത് അസോസിയേഷനും സംയുക്തമായി ആഘോഷിച്ചു
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ കാനഡ ന്യൂഫൗണ്ട്ലാൻഡ് ഘടകവും ഇന്ത്യൻ യൂത്ത് അസോസിയേഷനും സംയുക്തമായി ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മെമ്മോറിയൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു. ഒഐസിസി, ഇന്ത്യൻ യൂത്ത് അസോസിയേഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.