കൊട്ടാരക്കര ഡിപ്പോയിലെ എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച കേസിൽ രണ്ട് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം.