Bus Race

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: ഉടൻ ഉത്തരവിറക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിന് ഉടൻ ഉത്തരവിറക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമായി ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നിജപ്പെടുത്തും. ലഹരി ഉപയോഗിക്കുന്നവരെയും ക്രിമിനൽ കേസ് പ്രതികളെയും ബസ് ജീവനക്കാരാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പേരാമ്പ്രയിൽ ബസ്സുകളുടെ മത്സരയോട്ടം;ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് പേരാമ്പ്രയിൽ ബസ്സുകളുടെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് (19) ആണ് മരിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടവുമായി ബന്ധപ്പെട്ട് കർശനമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കൊച്ചിയിൽ ബസ് മത്സരയോട്ടം: ബൈക്ക് യാത്രിക മരിച്ചു
കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. തോപ്പുംപടി സ്വദേശിനി സനില (36) ആണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു.