Bus Fire

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അന്വേഷണത്തിന് ഉത്തരവിട്ടു.

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ആളപായമില്ലാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തി; പോലീസ് കേസെടുത്തു
എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി.

കൊച്ചിയിൽ കെ.യു.ആർ.ടി.സി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
കൊച്ചിയിലെ ചിറ്റൂർ റോഡിൽ കെ.യു.ആർ.ടി.സി ലോ ഫ്ലോർ ബസിന് തീപിടിച്ചു. 20 യാത്രക്കാർ സുരക്ഷിതമായി രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല, പൊലീസ് അന്വേഷണം ആരംഭിച്ചു.