Bribery Allegations

തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കോഴ ആരോപണം; 50 കോടി വാഗ്ദാനം ചെയ്തെന്ന് പരാതി
തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കോഴ ആരോപണം ഉയർന്നു. എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രി ഈ പരാതി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

കണ്ണൂര് എഡിഎം കെ. നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം: തെളിവില്ലെന്ന് റവന്യൂവകുപ്പ്
കണ്ണൂര് എഡിഎം കെ. നവീന് ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണത്തില് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില് കണ്ടെത്തി. നവീന് ബാബു നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമായി. പി പി ദിവ്യയുടെ ആരോപണങ്ങള് തെറ്റാണെന്നും അന്വേഷണത്തില് കണ്ടെത്തി.

കേന്ദ്രമന്ത്രിയുടെ കുടുംബത്തിനെതിരെ കോഴ ആരോപണം; രണ്ട് കോടി രൂപ തട്ടിയെന്ന് പരാതി
കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ സഹോദരങ്ങൾ ലോക്സഭാ സീറ്റിനായി രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപണം. ജനതാദൾ മുൻ എംഎൽഎയുടെ ഭാര്യയാണ് പരാതിക്കാരി. ബംഗളൂരു പൊലീസ് വഞ്ചനാ കുറ്റം ചുമത്തി കേസെടുത്തു.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: കൈക്കൂലി അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലൻസ്
കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണങ്ങൾ തെറ്റാണെന്ന് വിജിലൻസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതാണെന്ന ആരോപണം ഉയർന്നു. നവീൻ ബാബുവിന്റെ കുടുംബം മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.