Border Dispute

അതിർത്തി വേലി: കരാർ ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യ
ബംഗ്ലാദേശുമായുള്ള അതിർത്തിയിൽ വേലി നിർമ്മാണം കരാർ ലംഘനമാണെന്ന ആരോപണം ഇന്ത്യ തള്ളി. കരാറിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ചാണ് വേലി നിർമ്മിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വേലി നിർമ്മാണമെന്നും ഇന്ത്യ അറിയിച്ചു.

അതിർത്തി തർക്കം: ഇന്ത്യൻ ഹൈക്കമ്മീഷണറെ ബംഗ്ലാദേശ് വിളിച്ചുവരുത്തി
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘർഷം രൂക്ഷമാകുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശ് വിളിച്ചുവരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ ലംഘിച്ചാണ് വേലി നിർമ്മാണം നടക്കുന്നതെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം.

ആലുവയിൽ അതിർത്തി തർക്കം: മർദ്ദനമേറ്റ വയോധികൻ മരണത്തിന് കീഴടങ്ങി
ആലുവയിൽ അതിർത്തി തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ വയോധികൻ മരിച്ചു. കടുങ്ങല്ലൂർ സ്വദേശി അലിക്കുഞ്ഞ് (68) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായി; പട്രോളിങ് പുനഃരാരംഭിക്കാൻ ഒരുങ്ങി
ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ഡെപ്സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക പിന്മാറ്റം നടത്തിയത്. നാളെ പട്രോളിങ് പുനഃരാരംഭിക്കാനാണ് നീക്കം.

ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന പുതിയ ഗ്രാമങ്ങൾ നിർമിച്ചു: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്
കിഴക്കൻ ലഡാക്കിലും അരുണാചൽ പ്രദേശിലുമായി ചൈന പുതിയ ഗ്രാമങ്ങൾ നിർമിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.