Bombay High Court

ആനകളുടെ ആരോഗ്യത്തിന് മുൻഗണന; മതപരമായ ചടങ്ങുകൾക്ക് അല്ലെന്ന് ഹൈക്കോടതി
മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് ബോംബെ ഹൈക്കോടതി. കോലാപ്പൂരിലെ മഹാദേവി എന്ന ആനയുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ആനയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.

‘ഐ ലവ് യൂ’ പറയുന്നത് ലൈംഗികാതിക്രമമല്ല; ബോംബെ ഹൈക്കോടതി വിധി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 'ഐ ലവ് യൂ' പറഞ്ഞതിന് പോക്സോ കേസ് ചുമത്തിയ പ്രതിയുടെ ശിക്ഷ റദ്ദാക്കി. 'ഐ ലവ് യൂ' എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് ലൈംഗികാതിക്രമങ്ങൾ കൂടി പരിഗണിച്ചാൽ മാത്രമേ ഇത് കുറ്റകരമാകൂ എന്നും കോടതി വ്യക്തമാക്കി.

കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്ക് 538 കോടി രൂപ നൽകാനുള്ള ആർബിട്രൽ ട്രൈബ്യൂണൽ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ഇതോടെ, ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്ക്കേഴ്സ് കേരളയ്ക്ക് ബി.സി.സി.ഐ ഈ തുക നൽകേണ്ടിവരും. ബി.സി.സി.ഐ ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി.റെണ്ടേവൂ സ്പോർട്സ് വേൾഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 385.5 കോടിയും നഷ്ടപരിഹാരമായി നൽകണമെന്നാണ് ഹൈക്കോടതിയുടെ പുതിയ വിധി.

മുടി സംബന്ധിച്ച പരാമർശം ലൈംഗികാതിക്രമമല്ല: ബോംബെ ഹൈക്കോടതി
സഹപ്രവർത്തകയുടെ മുടി സംബന്ധിച്ച പരാമർശം ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് കോടതിയുടെ ഈ നിർണായകമായ വിധി. മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥൻ പരാമർശിച്ചിരുന്നു.

സൽമാൻ ഖാൻ വധശ്രമ കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം
സൽമാൻ ഖാനെ വധിക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന രണ്ട് പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതിയായ തെളിവുകളില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പദ്ധതിയായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

പ്രൊഫസർ ജിഎൻ സായിബാബ അന്തരിച്ചു; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിലിൽ കഴിഞ്ഞിരുന്നു
പ്രൊഫസർ ജിഎൻ സായിബാബ 58-ാം വയസ്സിൽ ഹൈദരാബാദിൽ അന്തരിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ച അദ്ദേഹത്തെ പിന്നീട് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപകനായിരുന്നു സായിബാബ.

വീട്ടിൽ തുടർച്ചയായ മോഷണം: മുംബൈ അഭിഭാഷകൻ ഹൈക്കോടതിയിൽ
മുംബൈയിലെ ദാദർ ഈസ്റ്റ് സ്വദേശിയായ അഭിഭാഷകൻ ദ്രുതിമാൻ ജോഷി വീട്ടിൽ നടക്കുന്ന തുടർച്ചയായ മോഷണങ്ങളിൽ പൊറുതിമുട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒരാഴ്ചക്കിടെ അഞ്ച് തവണ മോഷണം നടന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അമ്മയെ കൊന്ന് പാചകം ചെയ്ത മകന് വധശിക്ഷ; ഹൈക്കോടതി വിധി ശരിവച്ചു
കോലാപൂരിൽ സ്വന്തം അമ്മയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പാചകം ചെയ്ത യുവാവിന് ബോംബെ ഹൈക്കോടതി വധശിക്ഷ വിധിച്ചു. 2017-ൽ നടന്ന സംഭവത്തിൽ സുനിൽ രാമ കുച്കോരവിയാണ് പ്രതി. കോലാപൂർ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു.