Bomb Threat

തിരുപ്പതിയിലെ ഹോട്ടലുകൾക്കും വിമാനങ്ങൾക്കും ബോംബ് ഭീഷണി
തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് സൂചന. കഴിഞ്ഞ ആഴ്ചയിൽ 260 വിമാനങ്ങൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.

സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി; അന്വേഷണം പുരോഗമിക്കുന്നു
രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ഡൽഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

മനുഷ്യ ബോംബ് ഭീഷണി: നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യ ബോംബ് ഭീഷണി ഉണ്ടായി. വിസ്താര വിമാനം അരമണിക്കൂറോളം വൈകി. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് ഭീഷണി ഉയർത്തിയത്.

കരിപ്പൂരില് മൂന്ന് വിമാനങ്ങള്ക്ക് ബോംബ് ഭീഷണി; വിമാന സര്വീസുകള് തടസ്സപ്പെട്ടു
കരിപ്പൂര് വിമാനത്താവളത്തില് മൂന്ന് വിമാനങ്ങള്ക്ക് ബോംബ് ഭീഷണി നേരിട്ടു. രണ്ട് എയര് ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും ഒരു ഇന്റിഗോ വിമാനവുമാണ് ഭീഷണിയുടെ ലക്ഷ്യമായത്. വിമാനങ്ങള് ലക്ഷ്യസ്ഥാനങ്ങളില് സുരക്ഷിതമായി ഇറക്കി.

കൊച്ചി-ബെംഗളൂരു വിമാനത്തിന് ബോംബ് ഭീഷണി; സുരക്ഷാ നടപടികൾ ശക്തമാക്കി
കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായി. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സുരക്ഷാ പരിശോധനകൾ തുടരുന്നു.

വിമാനങ്ങൾക്ക് ബോംബ് ഭീഷണി: കൗമാരക്കാരൻ പിടിയിൽ; 12 വിമാനങ്ങൾക്ക് നേരെ ഭീഷണി
മുംബൈയിൽ നിന്ന് ഒരു കൗമാരക്കാരൻ പിടിയിലായി. സുഹൃത്തിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി നാല് വിമാനങ്ങൾക്ക് ഭീഷണി മുഴക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ 12 വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉണ്ടായി.

കൊച്ചിയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി തോപ്പുംപടിയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ കേന്ദ്രത്തിൽ ബോംബ് ഭീഷണി ഉണ്ടായി. എറണാകുളം കണ്ട്രോൾ റൂമിലേക്ക് ഫോൺ സന്ദേശം വഴിയാണ് ഭീഷണി ലഭിച്ചത്. ഇതേത്തുടർന്ന് ജില്ലയിലെ എല്ലാ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തി വരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: ഒരാൾ അറസ്റ്റിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. തായ്ലാൻഡിലേക്ക് പോകാനെത്തിയ പ്രശാന്ത് തന്റെ ലഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ സംഭവത്തെ തുടർന്ന് വിമാനം രണ്ട് മണിക്കൂർ വൈകി പുറപ്പെട്ടു.

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; കേരള എംപിമാർക്ക് സന്ദേശം
പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എ എ റഹീമിനും വി ശിവദാസനും പരാതി നൽകി. ...

വിസ്താര വിമാനത്തിന് ബോംബ് ഭീഷണി: മുംബൈയിൽ യാത്രക്കാർ സുരക്ഷിതർ
തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് പറന്ന വിസ്താര വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായി. ഉച്ചയ്ക്ക് 12:30-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിമാനമാണ് ഭീഷണിക്ക് വിധേയമായത്. വിമാനം മുംബൈയിൽ ലാൻഡ് ...