Bollywood Actor

ബോളിവുഡ് ഹാസ്യനടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു
ബോളിവുഡ് ഹാസ്യനടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു. 350-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ സാന്താക്രൂസ് ശ്മശാനത്തിൽ നടന്നു.

അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച യുവനടൻ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു
അമിതാഭ് ബച്ചനൊപ്പം 'ഝുണ്ട്' എന്ന സിനിമയിൽ അഭിനയിച്ച രവി സിങ് ഛേത്രി എന്ന 21-കാരനാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ പ്രിയാൻഷുവും ധ്രുവ് ലാൽ ബഹാദൂർ സാഹുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിയായ ധ്രുവ് ലാൽ ബഹാദൂർ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

35 കോടിയുടെ കൊക്കെയ്നുമായി ബോളിവുഡ് നടൻ പിടിയിൽ
ചെന്നൈ വിമാനത്താവളത്തിൽ 35 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി ബോളിവുഡ് നടൻ പിടിയിലായി. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നടൻ പിടിയിലായത്. സിംഗപ്പൂരിൽ വെച്ച് ഒരാൾ ചെന്നൈയിലുള്ള മറ്റൊരാൾക്ക് കൈമാറാനായി ഒരു ബാഗ് ഏൽപ്പിച്ചുവെന്ന് നടൻ പറയുന്നു.

സെയ്ഫ് അലി ഖാന് കുത്തേറ്റു; മകൻ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു
ബാന്ദ്രയിലെ വസതിയിൽ വെച്ച് കുത്തേറ്റ സെയ്ഫ് അലി ഖാനെ മകൻ ഇബ്രാഹിം ലീലാവതി ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണ്. മകന്റെ മുറിയിൽ കയറാൻ ശ്രമിച്ച കള്ളനുമായുള്ള മൽപ്പിടുത്തത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. ഇപ്പോൾ അപകടനില തരണം ചെയ്തെങ്കിലും ഐസിയുവിൽ തുടരുകയാണ്.