BOBBY CHEMMANUR
ബോബി ചെമ്മണ്ണൂർ കേസ്: വിധി ഇന്ന് ഉച്ചക്ക് ശേഷം
ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കോടതി ഇന്ന് ഉച്ചക്ക് ശേഷം വിധി പറയും. പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരായ ഹണി റോസിന്റെ നിയമപോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ
ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗികപരമായ അധിക്ഷേപത്തിനെതിരെ നടി ഹണി റോസ് നടത്തുന്ന നിയമ പോരാട്ടത്തിന് ഫെഫ്ക പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി സീമ ജി നായർ; പണം എല്ലാത്തിനും പരിഹാരമല്ലെന്ന് നടി
ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ നടി സീമ ജി നായർ പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് സീമ ആവശ്യപ്പെട്ടു. പണം എല്ലാറ്റിനും പരിഹാരമല്ലെന്നും അവർ വ്യക്തമാക്കി.
ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; വിശദമായ അന്വേഷണം നടത്തും
നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തു. അശ്ലീല പരാമർശത്തിലൂടെ നിരന്തരം വേട്ടയാടിയെന്നാണ് പരാതി. പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.