പൂനെയിൽ പൊതുനിരത്തിൽ കാർ നിർത്തി മൂത്രമൊഴിച്ച ബിഎംഡബ്ല്യു ഡ്രൈവർ ഗൗരവ് അഹൂജ പൊലീസിൽ കീഴടങ്ങി. ക്ഷമാപണ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. അഹൂജയ്ക്കൊപ്പം കാറിലുണ്ടായിരുന്ന ഭാഗ്യേഷ് ഓസ്വാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു.