സോഷ്യൽ മീഡിയ വഴി നിരവധി പെൺകുട്ടികളെ വശീകരിച്ച് അശ്ലീല വീഡിയോകൾ പകർത്തിയ കേസിൽ തലശ്ശേരി സ്വദേശിയെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു പ്രതിയുടെ രീതി. പ്രതിയുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ വീഡിയോകൾ പോലീസ് കണ്ടെടുത്തു.