BJP Protest

മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി; 10 വർഷം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ക്ലിഫ് ഹൗസിൽ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാകുമെന്ന വാഗ്ദാനം നൽകിയിട്ടും പത്ത് വർഷം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തുവെന്ന് ഇപ്പോൾ പുറത്തുവരികയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

സ്വർണ്ണപ്പാളി വിവാദം: പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു
സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നു. യുഡിഎഫും ബിജെപിയും സമരമുഖത്തേക്ക് ഇറങ്ങുന്നതോടെ രാഷ്ട്രീയ രംഗം കലുഷിതമാവുകയാണ്. കോൺഗ്രസ് ഇതിനോടകം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുലിന് കോൺഗ്രസ് സംരക്ഷണം നൽകുന്നു; പ്രതിഷേധം തുടരുമെന്ന് ബിജെപി
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം നൽകുന്നുവെന്ന് ബിജെപി ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ വ്യക്തമാക്കി. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് അതിക്രമങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും
സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്കെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ, പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പ്രതിരോധം തീർക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം.

ബംഗാൾ നിയമസഭയിൽ കയ്യാങ്കളി; ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മമത ബാനർജി
ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പ്രതിഷേധം ശക്തമാക്കിയ ബിജെപി അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി, 5 എംഎൽഎമാർക്ക് സസ്പെൻഷൻ.

ആഗോള അയ്യപ്പ സംഗമം: വിവാദങ്ങൾ കനക്കുന്നു, രാഷ്ട്രീയ പോർക്കളമായി മാറാൻ സാധ്യത
ആഗോള അയ്യപ്പ സംഗമത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനനുസരിച്ച് വിവാദങ്ങൾ കനക്കുന്നു. ബി ജെ പി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ഈ മാസം 22-ന് അയ്യപ്പ ഭക്തരുടെ സംഗമം നടത്താൻ ആലോചിക്കുന്നു. ഏകദേശം 3000-ത്തോളം പ്രതിനിധികൾ ഈ സംഗമത്തിൽ പങ്കെടുക്കും. ഈ സാഹചര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും സംഗമത്തിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്.