നെടുമ്പാശേരി വിമാനത്താവളത്തിൽ 14 അപൂർവ്വയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദുവും ശരത്തുമാണ് അറസ്റ്റിലായത്. പക്ഷികളെ വനംവകുപ്പിന് കൈമാറി, കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു.