Bindu Krishna

കൊല്ലം ഡിസിസിക്ക് മുന്നിലെ പോസ്റ്ററുകൾ; പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബിന്ദു കൃഷ്ണ
കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന് പോസ്റ്ററുകളിൽ ചോദ്യമുണ്ട്. രാഷ്ട്രീയ എതിരാളികളാണ് പോസ്റ്ററുകൾക്ക് പിന്നിലെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. യുഡിഎഫിന്റെ വിജയം മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോ എന്നും കൊല്ലൂർവിള സീറ്റ് ബിസിനസ് പങ്കാളിക്ക് നൽകാൻ ശ്രമിക്കുന്നുവെന്നും പോസ്റ്ററുകളിൽ ആരോപണമുണ്ട്. ജനറൽ സീറ്റിൽ ദീപ്തി മേരി വർഗീസിന് മത്സരിക്കാമെങ്കിൽ ഹംസത്ത് ബീവിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നും പോസ്റ്റർ ചോദിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പാർട്ടി നടപടിയെടുക്കുമെന്ന് ബിന്ദുകൃഷ്ണ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ അറിയിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതും എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതും സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കും. വിഷയത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി.

ട്രോളി ബാഗ് വിവാദം: ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു; തെളിവുകൾ ഇല്ല
പാലക്കാട് പൊലീസ് സംഘം ട്രോളി ബാഗ് വിവാദത്തിൽ ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു. നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് ബിന്ദു കൃഷ്ണ
കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ചു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചു.