Bike Theft

വടകരയിൽ ബൈക്ക് മോഷണവുമായി 7 വിദ്യാർത്ഥികൾ പിടിയിൽ
വടകരയിൽ മോഷണം പോയ ബൈക്കുകളുമായി ഏഴ് സ്കൂൾ വിദ്യാർത്ഥികളെ പോലീസ് പിടികൂടി. എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ബൈക്കുകൾ കണ്ടെത്തിയത്. മോഷണ പരമ്പരയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

പാലക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷണം
പാലക്കാട് ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷണം പോയി. പരാതി നൽകാനായി സ്റ്റേഷനിലെത്തിയ നേതാവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിൽ നിന്ന് തന്നെയാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

വടകരയിൽ ബൈക്ക് മോഷണക്കേസിൽ ഏഴ് വിദ്യാർത്ഥികൾ പിടിയിൽ
വടകരയിൽ ബൈക്ക് മോഷണക്കേസിൽ ഏഴ് സ്കൂൾ വിദ്യാർത്ഥികളെ പോലീസ് പിടികൂടി. മോഷണം പോയ എട്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. പിടികൂടിയ വിദ്യാർത്ഥികളെ പരീക്ഷ കഴിഞ്ഞതിന് ശേഷം ജുവനൈൽ കോടതിയിൽ ഹാജരാക്കും.

വടകരയിൽ ആറ് ബൈക്കുകൾ മോഷ്ടിച്ച അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ
വടകരയിൽ ആറ് ബൈക്കുകൾ മോഷ്ടിച്ച അഞ്ച് സ്കൂൾ വിദ്യാർത്ഥികളെ പോലീസ് പിടികൂടി. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷണം പോയ ബൈക്കുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്.

കാസർഗോഡ്: പതിനഞ്ച് വർഷം പൂട്ടിയിട്ട വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്ക്; ഉടമയ്ക്ക് 1.2 ലക്ഷം രൂപ പിഴ
കാസർഗോഡ് പതിനഞ്ച് വർഷമായി പൂട്ടിയിട്ട വീട്ടിലെ ഷെഡിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കൗമാരക്കാരൻ ഉടമയ്ക്ക് വൻ തലവേദന സൃഷ്ടിച്ചു. മോട്ടോർ വാഹന വകുപ്പിൽ നിന്നും നോട്ടീസുകൾ ലഭിച്ചതോടെയാണ് മോഷണം വെളിവായത്. 1.2 ലക്ഷം രൂപയിലധികം പിഴ ഒടുക്കേണ്ട അവസ്ഥയിലാണ് ഉടമ.

ഇടുക്കിയില് നിന്ന് ബൈക്കുകള് മോഷ്ടിച്ച സംഘത്തിലെ പ്രധാനി ആലപ്പുഴയില് പിടിയില്
ഇടുക്കിയില് നിന്ന് ബൈക്കുകള് മോഷ്ടിച്ച സംഘത്തിലെ പ്രധാനിയെ ആലപ്പുഴയില് നിന്ന് പിടികൂടി. തിരുവല്ല സ്വദേശി ശ്യാം ആണ് അറസ്റ്റിലായത്. മറ്റ് രണ്ട് പ്രതികള്ക്കായി അന്വേഷണം തുടരുന്നു.

ഒറ്റരാത്രിയില് മൂന്ന് ബൈക്കുകള് കവര്ന്ന മൂന്നംഗ സംഘം പിടിയില്
പോത്തന്കോട് മംഗലപുരം മേഖലയില് ഒറ്റരാത്രിയില് മൂന്ന് ബൈക്കുകള് കവര്ന്ന മൂന്നംഗ സംഘം പിടിയിലായി. വാവറയമ്പലം, അണ്ടൂര്കോണം സ്വദേശികളായ രണ്ടുപേരും ഒരു പ്രായപൂര്ത്തിയാകാത്തയാളുമാണ് അറസ്റ്റിലായത്. മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു.