Biju Joseph

ബിജു ജോസഫ് കൊലപാതകം: കോൾ റെക്കോർഡുകൾ നിർണായക തെളിവ്
തൊടുപുഴയിൽ ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡുകൾ നിർണായക തെളിവായി. 'ദൃശ്യം -4' നടത്തിയെന്ന് ജോമോൻ പലരെയും വിളിച്ച് പറഞ്ഞതായി പോലീസ് കണ്ടെത്തി. ജോമോന്റെ ഭാര്യയുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും.

ബിജു ജോസഫ് കൊലപാതകം: ഒന്നാം പ്രതിയുടെ ഭാര്യയും കുടുങ്ങും
ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോമോന്റെ ഭാര്യ ഗ്രേസിയെയും പ്രതി ചേർക്കും. തെളിവ് നശിപ്പിക്കൽ, കൊലക്കുറ്റം മറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരിക്കും കേസെടുക്കുക. റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഗ്രേസിയെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും.

ബിജു ജോസഫ് കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ്
തൊടുപുഴയിൽ ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലുമാണ് തെളിവെടുപ്പ് നടന്നത്. ബിജുവിനെ കുത്തിയ കത്തിയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പോലീസ് കണ്ടെത്തി.

ബിജു ജോസഫ് കൊലപാതകം: തെളിവ് ലഭിച്ചു; ഓമിനി വാൻ കണ്ടെത്തി
തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫ് കൊലപാതക കേസിൽ നിർണായക തെളിവ് ലഭിച്ചു. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓമിനി വാൻ കണ്ടെടുത്തു. മുഖ്യപ്രതി ജോമോന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വാനാണ് കണ്ടെത്തിയത്.

ബിജു ജോസഫ് കൊലപാതകം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ
കലയന്താനിയിൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം കേറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് കണ്ടെത്തിയത്.