Bihar police

കുപ്രസിദ്ധ ലഹരി കടത്തുകാരി സൈദാ ഖാതൂണ് പിടിയില്
കുപ്രസിദ്ധ ലഹരി കടത്തുകാരി സൈദാ ഖാതൂണിനെ ബിഹാർ പോലീസ് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വെച്ച് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് സൈദയെ പിടികൂടിയത്. ലഹരിവസ്തുക്കളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്തിന് നിര്ണായകമായ അറസ്റ്റാണ് ഇപ്പോള് നടന്നിരിക്കുന്നത് എന്ന് അധികൃതര് വ്യക്തമാക്കി.

ബിഹാറിൽ യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച പൊലീസ് ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ; അന്വേഷണം ആരംഭിച്ചു
ബിഹാറിലെ സമസ്തിപൂരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിക്കെതിരെയുള്ള കേസിൽ ഇളവ് നൽകാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പട്നയിൽ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പട്നയിലെ ദനാപൂര് മേഖലയില് സ്വത്ത് തര്ക്കത്തിന്റെ പേരില് 60 വയസ്സുള്ള വ്യവസായി പരസ് റായിനെ വെടിവെച്ച് കൊലപ്പെടുത്തി. ആറ് പ്രതികള് റായിയെ പിന്തുടര്ന്ന് വീട്ടിനുള്ളില് വെച്ച് വെടിവെച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു.