Bevco

ഒമ്പത് മണിക്ക് ക്യൂവിൽ ഉള്ളവർക്ക് മദ്യം നൽകണം: ബിവറേജസ് സർക്കുലർ
ഒമ്പത് മണിക്ക് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും മദ്യം നൽകണമെന്ന് ബിവറേജസ് കോർപ്പറേഷൻ പുതിയ സർക്കുലർ പുറത്തിറക്കി. ക്യൂവിൽ നിൽക്കുന്നവർക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ ഈ സർക്കുലറിനെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിവറേജസ് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടം. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ഈ നീക്കം.

കേരളത്തിൽ മദ്യവില വർധനവ് ഇന്നുമുതൽ
കേരളത്തിൽ മദ്യവില വർധിച്ചു. പത്ത് രൂപ മുതൽ 50 രൂപ വരെയാണ് വില വർധനവ്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിപ്പിച്ചത്.

മദ്യവിലയിൽ 10% വർധനവ്
കേരളത്തിൽ മദ്യവില വർധിച്ചു. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. ജവാൻ റമ്മിന് പത്ത് രൂപ കൂട്ടി.

ഓണക്കാലത്ത് മദ്യവില്പ്പന കുറഞ്ഞു; 14 കോടി രൂപയുടെ കുറവ്
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്പ്പനയില് കുറവ് രേഖപ്പെടുത്തി. ഉത്രാടം വരെ 701 കോടി രൂപയുടെ കച്ചവടം നടന്നു, കഴിഞ്ഞ വര്ഷത്തേക്കാള് 14 കോടി രൂപ കുറവ്. എന്നാല് ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യം വിറ്റു, 4 കോടിയുടെ വര്ധനവ് ഉണ്ടായി.

ബെവ്കോ ജീവനക്കാർക്ക് 95,000 രൂപ ഓണം ബോണസ്; സർക്കാർ ജീവനക്കാർക്ക് 4000 രൂപ
ബെവ്കോ ജീവനക്കാർക്ക് ഈ വർഷം 95,000 രൂപ ഓണം ബോണസ് ലഭിക്കും. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ബോണസ്. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്ത നൽകും.