ബംഗളൂരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ നിന്ന് ചാടി മരിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കിയതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. കടുഗോഡിയിലെ അപ്പാർട്ട്മെന്റിലാണ് ദാരുണ സംഭവം നടന്നത്.