ബെംഗളൂരു വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ നടി രന്യ റാവുവിനെ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ സഹായിച്ചതായി ഡിആർഐ കണ്ടെത്തി. ഒരു വർഷത്തിനിടെ പതിനഞ്ച് തവണ രന്യ ദുബായ് സന്ദർശിച്ചിരുന്നു. ഡിജിപി റാങ്കിലുള്ള രന്യയുടെ രണ്ടാനച്ഛൻ രാമചന്ദ്ര റാവുവിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.