Belagavi

പോലീസ് ഉദ്യോഗസ്ഥന് നേരെ കൈയ്യോങ്ങി കർണാടക മുഖ്യമന്ത്രി
ബെലഗാവിയിൽ നടന്ന റാലിക്കിടെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഉദ്യോഗസ്ഥനെതിരെ കൈയ്യോങ്ങി. ദ്വാരക എസ്പി നാരായണ ബരമണിയെയാണ് മുഖ്യമന്ത്രി പൊതുവേദിയിൽ വിളിച്ചുവരുത്തി ശാസിച്ചത്. സംഭവം വിവാദമായതോടെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ നിന്നെന്ന് പരിചയപ്പെടുത്തിയ സുമിത് ബിറ എന്നയാളാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ദമ്പതികളുടെ മൃതദേഹങ്ങൾ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

സൈബർ തട്ടിപ്പിൽ 50 ലക്ഷം നഷ്ടമായി; വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡീഗോ സാന്തൻ നസ്രേറ്റ് (82), ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരൻ മരിച്ച നിലയിൽ; അന്വേഷണം തുടരുന്നു
കർണാടകയിലെ ബെലഗാവി ജില്ലയിൽ തഹസീൽദാർ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻറ് രുദ്രണ്ണ (35) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.