കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരെ സംരക്ഷിച്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് എം.ജെ. വർഗീസ് പ്രതികരിച്ചു. ബാങ്ക് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, നിലവിൽ നടപടി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രത്യേക അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.