Bank Fraud

ബാങ്ക് സ്വർണ്ണ തട്ടിപ്പ്, വാഹന തട്ടിപ്പ് കേസുകൾ: പ്രതികളെ കോടതിയിൽ ഹാജരാക്കും
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നും 26 കിലോ സ്വർണ്ണം നഷ്ടപ്പെട്ട കേസിലെ പ്രതി കാർത്തിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാതിവില വാഹന തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് കേസുകളിലും കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതി ഹാജരാക്കൽ.

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്: മുൻ മാനേജർ പിടിയിൽ
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന മുൻ മാനേജർ കർണാടക-തെലങ്കാന അതിർത്തിയിൽ വച്ച് പിടിയിലായി. തമിഴ്നാട് സ്വദേശി മധ ജയകുമാറിനെയാണ് കർണാടക പോലീസ് പിടികൂടിയത്. കേരള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പുറപ്പെട്ടു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ്: പ്രതി വീഡിയോ സന്ദേശവുമായി രംഗത്ത്
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് 26 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ മുൻ മാനേജർ മധ ജയകുമാർ വീഡിയോ സന്ദേശവുമായി രംഗത്തെത്തി. താൻ നിരപരാധിയാണെന്നും അസുഖം കാരണമാണ് മാറി നിന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 17 കോടി രൂപയുടെ തട്ടിപ്പ് കേസിൽ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വൻ തട്ടിപ്പ്: 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങി
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ വൻ തട്ടിപ്പ് നടന്നു. മുൻ മാനേജർ മധുജയകുമാർ 26 കിലോ സ്വർണവുമായി മുങ്ങി. പണയ സ്വർണത്തിന് പകരം മുക്ക് പണ്ടം വെച്ചാണ് തട്ടിപ്പ് നടത്തിയത്.

തൃശൂരിൽ 20 കോടി തട്ടിപ്പ്: യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ്, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അധികൃതർ തീരുമാനിച്ചു. കൊല്ലം സ്വദേശിയായ ധന്യാ ...