കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ-ഒപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയെ തുടർന്ന് മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. സൊസൈറ്റി സെക്രട്ടറി, സീനിയർ ക്ലർക്ക്, ജൂനിയർ ക്ലർക്ക് എന്നിവരാണ് സസ്പെൻഷനിലായത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.