നെയ്യാറ്റിൻകരയിലെ പുന്നക്കാട് പ്രദേശത്ത് ക്ഷേമ പെൻഷൻ വിതരണത്തിനിടെ ബാങ്ക് ജീവനക്കാരന് നേരെ അതിക്രമം ഉണ്ടായി. ബാലരാമപുരം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ ലെനിനാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ലെനിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.